സൂപ്പര്‍ ഫോറിലെ ആദ്യ ജയവുമായി ലങ്ക; അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി


photo:twitter/ICC

ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം. അഫ്ഗാനിസ്താനെ നാല് വിക്കറ്റിനാണ് ലങ്ക പരാജയപ്പെടുത്തിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ പാത്തും നിസ്സാങ്കയും കുശാല്‍ മെന്‍ഡിസും നല്‍കിയത്. ഇരുവരും പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ചാണ് കളിച്ചത്. ഏഴാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി നവീന്‍-ഉള്‍-ഹഖാണ് ലങ്കയുടെ ആദ്യ വിക്കറ്റെടുത്തത്. 19 പന്തുകളില്‍ നിന്ന് 36 റണ്‍സാണ് മെന്‍ഡിസ് അടിച്ചെടുത്തത്.

പിന്നാലെ ടീം സ്‌കോര്‍ 80-ല്‍ നില്‍ക്കേ നിസ്സാങ്കയെ മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കി. 28 പന്ത് നേരിട്ട താരം 35 റണ്‍സെടാണെടുത്തത്. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മൂന്നാമതായി ഇറങ്ങിയ ചരിത് അസലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ട് റണ്‍സെടുത്ത താരത്തെ മുഹമ്മദ് നബിയാണ് മടക്കിയത്.

ടീം സ്‌കോര്‍ 119-ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ ദസുന്‍ ഷണകയെ നജീബുളളയുടെ കൈകളിലെത്തിച്ച് മൂജീബ് അഫ്ഗാന് വിജയപ്രതീക്ഷ നല്‍കി. പക്ഷേ ധനുഷ്‌ക ഗുണതിലകയും ഭാനുക രാജപക്‌സേയും ക്രീസില്‍ നിലയുറപ്പിച്ചു. ഇരുവരും വെടിക്കെട്ട് ബാറ്റിങ്ങോടെ ലങ്കന്‍ സ്‌കോര്‍ 150 കടത്തി. എന്നാല്‍ 17-ാം ഓവറിലെ നാലാം പന്തില്‍ ഗുണതിലകയെ പുറത്താക്കി റാഷിദ് ഖാന്‍ അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 20 പന്തില്‍ 33 റണ്‍സെടുത്താണ് ഗുണതിലക പുറത്തായത്. രണ്ട് വീതം ബൗണ്ടറികളും സിക്‌സുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

രാജപക്‌സയെ നവീന്‍-ഉള്‍-ഹഖ് പുറത്താക്കിയെങ്കിലും ഹസരംഗ തകര്‍ത്തടിച്ചതോടെ 19.1 ഓവറില്‍ ലങ്ക വിജയത്തിലെത്തി. അഫ്ഗാന് വേണ്ടി മുജീബുര്‍ റഹ്‌മാനും നവീന്‍ ഉള്‍-ഹഖും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് മികച്ച തുടക്കമാണ് കിട്ടിയത്. ഓപ്പണര്‍ റഹ്‌മാനുളള ഗുര്‍ബാസ് ആദ്യ ഓവറുകളില്‍ തന്നെ തകര്‍ത്തടിച്ചു കളിച്ചു. എന്നാല്‍ ഹസ്രത്തുളള സസായിക്ക് ശോഭിക്കാനായില്ല. ടീം സ്‌കോര്‍ 46-ല്‍ നില്‍ക്കേ സസായിയെ ദില്‍ഷന്‍ മധുശനക പുറത്താക്കി. 16 പന്തുകളില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നാലെ വന്ന ഇബ്രാഹിം സദ്രാനേയും കൂട്ടുപിടിച്ച് ഗുര്‍ബാസ് അഫ്ഗാന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. വൈകാതെ ഗുര്‍ബാസ് അര്‍ധസെഞ്ചുറിയും തികച്ചു. വെറും 22 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. ട്വന്റി-20 യിലെ താരത്തിന്റെ അഞ്ചാം അര്‍ധസെഞ്ചുറിയും ഒരു അഫ്ഗാന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയുമാണിത്.

ഗുര്‍ബാസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 13-ാം ഓവറില്‍ അഫ്ഗാന്‍ സ്‌കോര്‍ നൂറ് കടന്നു. ടീം സ്‌കോര്‍ 139-ല്‍ നില്‍ക്കേ ഗുര്‍ബാസിനെ ഹസരംഗയുടെ കൈകളിലെത്തിച്ച് അസിത ഫെര്‍ണാണ്ടോ ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കി. 45 പന്തില്‍ 84 റണ്‍സാണ് ഗുര്‍ബാസ് അടിച്ചെടുത്തത്. ആറ് സിക്‌സുകളും നാല് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

ഇബ്രാഹിം സദ്രാനേയും വേഗത്തില്‍ തന്നെ മടക്കി ശ്രീലങ്ക തിരിച്ചടിച്ചു. 38 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സദ്രാനെ ദില്‍ഷന്‍ മധുശനകയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ മുഹമ്മദ് നബി ഒരു റണ്ണെടുത്ത് മടങ്ങി. മഹീഷ് തീക്ഷണയാണ് വിക്കറ്റെടുത്തത്. 10 പന്തില്‍ 17 റണ്‍സെടുത്ത നജീബുളള സദ്രാനും ഏഴ് പന്തില്‍ നിന്ന് ഒമ്പത് റണ്ണെടുത്ത റാഷിദ് ഖാനും റണ്‍ ഔട്ടായി. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സിന് അഫ്ഗാന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുശനക രണ്ട് വിക്കറ്റെടുത്തപ്പോള്‍ മഹീഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത വാനിന്ദു ഹസരംഗയും തിളങ്ങി.

Content Highlights: Sri Lanka vs Afghanistan, Super Four, Match 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented