സഞ്ജു സാംസണോ ഇഷാന്‍ കിഷനോ?; ലങ്കയില്‍ ആരായിരിക്കും വിക്കറ്റ് കീപ്പര്‍


ഐപിഎല്ലില്‍ ഇഷാനേക്കാള്‍ മത്സര പരിചയമുള്ള താരമാണ് സഞ്ജു.

ഇഷാൻ കിഷനും സഞ്ജു സാംസണും | Photo: IPL

ന്യൂഡൽഹി: ഇന്ത്യയുടെ യുവനിര ശ്രീലങ്കൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഫസ്റ്റ് ഇലവനിൽ കളിക്കുമോ എന്നാണ് മലയാളി ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനാണുള്ളത്.

ഐപിഎല്ലിൽ 56 മത്സരങ്ങൾ കളിച്ച ഇഷാൻ കിഷൻ 1284 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ കളിച്ചത് രണ്ട് ട്വന്റി-20 മത്സരങ്ങളാണ്. അരങ്ങേറ്റ ട്വന്റി-20യിൽ 32 പന്തിൽ നിന്ന് 56 റൺസ് അടിച്ചെടുത്തു.

ഐപിഎല്ലിൽ ഇഷാനേക്കാൾ മത്സര പരിചയമുള്ള താരമാണ് സഞ്ജു. 114 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2861 റൺസ് നേടി. രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു ഈ സീസണിലെ ആദ്യ മത്സരത്തിൽതന്നെ സെഞ്ചുറി നേടിയിരുന്നു.

എന്നാൽ ഇന്ത്യൻ ജഴ്സിയിൽ തിളങ്ങാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഏഴ് ഇന്നിങ്സുകളിൽ നേടിയത് 83 റൺസ് മാത്രമാണ്.

Sri Lanka Tour Indian Wicket Keeper Sanju Samson Ishan Kishan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented