Photo: AFP
ഗല്ലെ: 71 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ചരിത്രം കുറിച്ച് ശ്രീലങ്കന്‍ താരം പ്രഭാത് ജയസൂര്യ. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെ വിക്കറ്റെടുത്തതോടെയാണ് താരം ചരിത്രത്തില്‍ ഇടം നേടിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന സ്പിന്നര്‍ എന്ന റെക്കോഡാണ് ജയസൂര്യ സ്വന്തമാക്കിയത്. തന്റെ ഏഴാം ടെസ്റ്റില്‍ തന്നെ ജയസൂര്യ 50 വിക്കറ്റുകള്‍ നേടി ചരിത്രം കുറിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ ആല്‍ഫ് വാലന്റൈന്‍ സ്ഥാപിച്ച റെക്കോഡ് പഴങ്കഥയായി.
വാലന്റൈന്‍ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് 50 വിക്കറ്റുകള്‍ നേടിയത്. 1951-ലാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തിയ താരം ഓസ്‌ട്രേലിയയുടെ പേസ് ബൗളർ ചാര്‍ളി ടര്‍ണറാണ്. വെറും ആറ് ടെസ്റ്റുകളില്‍ നിന്നാണ് താരം 50 വിക്കറ്റെടുത്തത്. ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്‌സണ്‍, സൗത്ത് ആഫ്രിക്കയുടെ വെറോണ്‍ ഫിലാന്‍ഡര്‍ എന്നീ പേസ് ബൗളർമാർ ഏഴ് ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റ് നേടിയിട്ടുണ്ട്.
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ജയസൂര്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം ടെസ്റ്റ് കരിയറിലെ അഞ്ചാം അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരത്തില്‍ ശ്രീലങ്ക ഇന്നിങ്‌സിനും 10 വിക്കറ്റിനും വിജയിച്ചു. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ജയസൂര്യ ഏഴ് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക തൂത്തുവാരി.
Content Highlights: Sri Lanka Spinner Prabath Jayasuriya Breaks 71-Year-Old Test Record
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..