കൊളംബോ: ഒരിന്നിങ്സിലെ പത്തു വിക്കറ്റും സ്വന്തമാക്കി ശ്രീലങ്കന്‍ ലെഗ്സ്പിന്നര്‍ മലിന്‍ഡ പുഷ്പകുമാര. ശ്രീലങ്കന്‍ ആഭ്യന്തര ക്രിക്കറ്റിലാണ് പ്രകടനം. കൊളംബോ ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച പുഷ്പകുമാര സറാസെന്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ രണ്ടാമിന്നിങ്സിലെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി. 349 റണ്‍സ് ചെയ്സ് ചെയ്യുകയായിരുന്ന സറാസെന്സ് ഇന്നിങ്സ് 113-ല്‍ അവസാനിച്ചു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും പുഷ്പകുമാര ആറുവിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ആകെ 110 റണ്‍സ് വിട്ടുകൊടുത്ത താരം 16 വിക്കറ്റ് സ്വന്തമാക്കി.
ആഭ്യന്തര ക്രിക്കറ്റില്‍ നിരവധിപേര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനില്‍ കുംബ്ലെ, ജിംലേക്കര്‍ എന്നിവര്‍ മാത്രമാണ് ഒരിന്നിങ്സിലെ പത്തു വിക്കറ്റും നേടിയവര്‍. ശ്രീലങ്കയ്ക്കായി നാല് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും പുഷ്പകുമാര കളിച്ചിട്ടുണ്ട്.
Content Highlights: Sri Lanka’s Malinda Pushpakumara bags 10 wickets in an innings
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..