കൊളംബോ: ശ്രീലങ്കന്‍ കോച്ച് മിക്കി ആര്‍തറിനും ലഹിരു തിരിമാന്നെയ്ക്കും കോവിഡ് സ്ഥീരീകരിച്ചതോടെ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം അനിശ്ചിതത്വത്തില്‍.

വിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി കളിക്കാരും കോച്ചിങ് സ്റ്റാഫും നെറ്റ് ബൗളര്‍മാരും അടക്കം 36 അംഗ സ്‌ക്വാഡിന് പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. 

ഇരുവരെയും ലങ്കന്‍ സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഐസൊലേഷനിലാക്കി. 

ഈ മാസം 20-നാണ് ടീമിന്റെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പര്യടനം മാറ്റിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Sri Lanka Lahiru Thirimanne and Mickey Arthur test positive for Covid 19