Photo: AFP
കൊളംബോ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു മുമ്പ് ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് രോഗബാധ. ധനഞ്ജയ ഡിസില്‍വ, ജെഫ്രി വാന്‍ഡര്‍സെ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ക്കാണ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന മത്സരത്തിനു മുമ്പ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് മത്സരം നഷ്ടമാകും.
കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് മൂന്ന് കളിക്കാരും പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പരമ്പരയില്‍ പിന്നിലുള്ള ലങ്കയ്ക്ക് ഈ താരങ്ങളുടെ അഭാവം തിരിച്ചടിയാകും. ഒന്നാം ടെസ്റ്റില്‍ ഓസീസ് 10 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു.
ധനഞ്ജയക്കും വാന്ഡര്സെയ്ക്കും മത്സരം നഷ്ടമാകുന്നതോടെ സ്പിന്‍ ജോഡികളായ മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ എന്നിവര്‍ക്ക് ലങ്ക അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..