Photo: twitter.com/ICC
ഗല്ലെ: അയര്‍ലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 280 റണ്‍സിനുമാണ് ശ്രീലങ്ക അയര്‍ലന്‍ഡിനെ കീഴടക്കിയത്. രണ്ട് ഇന്നിങ്‌സില്‍ നിന്നായി 10 വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് കളിയിലെ താരം.
ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. 2004-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ നേടിയ ഇന്നിങ്‌സിന്റെയും 254 റണ്‍സിന്റെയും വിജയം പഴങ്കഥയായി.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 591 റണ്‍സാണ് അടിച്ചെടുത്തത്. 179 റണ്‍സെടുത്ത ദിമുത് കരുണരത്‌നെയും 140 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. 102 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലും 104 റണ്‍സെടുത്ത സദീര സമരവിക്രമയുമടക്കം ടീമിലെ നാലുപേരാണ് സെഞ്ചുറി കുറിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 143 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 168 റണ്‍സിനും പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ജയസൂര്യ ഏഴ് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. മത്സരം വെറും മൂന്ന് ദിവസം കൊണ്ട് അവസാനിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം ഏപ്രില്‍ 24 ന് നടക്കും.
Content Highlights: Sri Lanka hammer Ireland by an innings and 280 runs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..