മത്സരത്തിനിടെ പരിക്കേറ്റ ചമിക കരുണരത്ന | Photo: twitter/ @GemsOfCricket
കൊളംബോ: ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്രീലങ്കന്‍ താരത്തിന് നാല് പല്ലുകള്‍ നഷ്ടമായി. ബുധനാഴ്ച ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ഫാല്‍ക്കണ്‍സും ഗല്ലെ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടേയാണ് സംഭവം. ഫാല്‍ക്കണ്‍സിന്റെ ഓള്‍റൗണ്ടര്‍ ചമിക കരുണരത്നയുടെ പല്ലുകളാണ് പോയത്.
സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം പിന്നോട്ടോടി പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. വേദനയ്ക്കിടയിലും ചമിക പന്ത് കൈവിട്ടില്ല. ക്യാച്ച് ചെയ്ത പന്ത് ആഘോഷിക്കാന്‍ എത്തിയ സഹതാരത്തിന് ഇട്ടുകൊടുത്ത് കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു. വായില്‍ നിന്ന് രക്തവും വന്നു. വൈകാതെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ചമിക അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ഫാല്‍ക്കണ്‍സ് ടീം ഡയറക്ടര്‍ ശ്യാം ഇംപെറ്റ് വ്യക്തമാക്കി. അതേസമയം 122 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഫാല്‍ക്കണ്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചു.
2019-ല്‍ ശ്രീലങ്കയ്ക്കായി അരങ്ങേറിയ ചമിക മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്. ദേശീയ ബാഡ്മിന്റണ്‍ താരം കൂടിയാണ് ഈ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍.
Content Highlights: sri lanka cricketer loses four teeth while taking catch In lanka premier league game
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..