കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധാമിക പ്രസാദ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചു. 37 വയസ്സുകാരനായ പ്രസാദ് ശ്രീലങ്കയുടെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ്. നിരന്തരം പരിക്ക് അലട്ടുന്നതുമൂലമാണ് പ്രസാദ് മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നത്.
മികച്ച പ്രതിഭയുണ്ടായിരുന്നിട്ടും പരിക്കുമൂലം വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് താരം ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്. 2014-ല്‍ ഇംഗ്ലണ്ടില്‍ ആദ്യമായി ശ്രീലങ്ക പരമ്പര നേടുമ്പോള്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് പ്രസാദായിരുന്നു.
ശ്രീലങ്കയ്ക്കായി 25 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പ്രസാദ് 75 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 24 മത്സരങ്ങളില്‍ നിന്നും 32 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 21 ട്വന്റി 20 മത്സരങ്ങളിലും പ്രസാദ് രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. 19 വിക്കറ്റുകളും താരം വീഴ്ത്തി.
2015-ലാണ് പ്രസാദ് അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്. പിന്നീട് പരിക്കുമൂലം താരം അവധിയെടുത്തു. അതിനുശേഷം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ തിരിച്ചെത്തിയെങ്കിലും വേണ്ട വിധത്തില്‍ തിളങ്ങാനായില്ല.
Content Highlights: Sri Lanka bowler Dhammika Prasad retires from international cricket