ശ്രീലങ്കയുടെ ഭനുക രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു


ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ച രജപക്‌സ എട്ട് മത്സരങ്ങളില്‍ നിന്ന് 155 റണ്‍സ് നേടി.

Photo: AFP

കൊളംബോ: ശ്രീലങ്കയുടെ ഇടംകൈയ്യന്‍ ബാറ്റര്‍ ഭനുക രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് 30 കാരനായ രജപക്‌സ ക്രിക്കറ്റ് മതിയാക്കുന്നത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഏകദിനത്തിലും ട്വന്റി 20 യിലും കളിച്ച രജപക്‌സ 2019 ലാണ് രാജ്യത്തിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിലൂടെയാണ് അരങ്ങേറ്റം.

ശ്രീലങ്കയ്ക്ക് വേണ്ടി 18 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 320 റണ്‍സ് നേടിയ രജപക്‌സയുടെ ഉയര്‍ന്ന സ്‌കോര്‍ 77 ആണ്. 26.66 ആണ് ബാറ്റിങ് ശരാശരി.

വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് രജപക്‌സ ശ്രീലങ്കയ്ക്ക് വേണ്ടി ഇറങ്ങിയത്. ആകെ 89 റണ്‍സ് നേടി. 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ച രജപക്‌സ എട്ട് മത്സരങ്ങളില്‍ നിന്ന് 155 റണ്‍സ് നേടി. രജപക്‌സയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ശ്രീലങ്ക ക്രിക്കറ്റ് രംഗത്തെത്തി.

Content Highlights: Sri Lanka Batter Bhanuka Rajapaksa Quits International Cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented