ആലപ്പുഴ: എട്ടു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളി പേസര്‍ ശ്രീശാന്ത്. ജനുവരി 10-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമില്‍ ശ്രീയുമുണ്ട്.

ഇപ്പോഴിതാ ടൂര്‍ണമെന്റിന് മുമ്പ് നടന്ന ഒരു സന്നാഹ മത്സരത്തിലെ ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ആലപ്പുഴയിലെ എസ്.ഡി കോളേജ് മൈതാനത്താണ് കേരള ടീമിന്റെ ക്യാമ്പ് നടക്കുന്നത്.

കളിക്കളത്തില്‍ നിന്ന് വര്‍ഷങ്ങളോളം വിട്ടുനിന്ന ശേഷവും തന്റെ തനത് ആക്രമണോത്സുകതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ശ്രീ. 

പന്തെറിഞ്ഞ ശേഷം ബാറ്റ്‌സ്മാനെ തുറിച്ചു നോക്കിയും സ്ലെഡ്ജ് ചെയ്തുമുള്ള ശ്രീശാന്തിന്റെ വീഡിയോ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. 

37-ാം വയസിലും ശ്രീശാന്തിന്റെ വേഗതയ്ക്കും ചുറുചുറുക്കിനും ഒരു കുറവും വന്നിട്ടില്ലെന്ന് വീഡിയോ തെളിയിക്കുന്നു.

Content Highlights: Sreesanth returns with aggression and animated celebrations