അന്ന് അവസാന ഓവര്‍ ധോനി ജൊഗീന്ദറിന് നല്‍കിയത് എന്തുകൊണ്ട്? വെളിപ്പെടുത്തലുമായി ശ്രീശാന്ത്


Photo: AP

ന്യൂഡല്‍ഹി: 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തി എം.എസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടമണിഞ്ഞിട്ട് സെപ്റ്റംബര്‍ 24 ശനിയാഴ്ച 15 വര്‍ഷം തികയുകയാണ്. അന്ന് അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ധോനി, ജൊഗീന്ദര്‍ ശര്‍മയെയാണ് പന്തേല്‍പ്പിച്ചത്. മിസ്ബാഹ് ഉള്‍ ഹഖിനെ പുറത്താക്കി ജൊഗീന്ദര്‍ ഇന്ത്യയ്ക്ക് ജയമൊരുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് മിസ്ബായുടെ നിര്‍ണായ ക്യാച്ചെടുത്ത ശ്രീശാന്ത്, ധോനി എന്തുകൊണ്ട് ജൊഗീന്ദറിനെ പന്തേല്‍പ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ധോനി അത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നയാളാണെന്നും ധോനിക്ക് ജൊഗീന്ദറിനെ നന്നായി അറിയാമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

''ഞങ്ങള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനായി കളിച്ചിരുന്ന കാര്യം പലര്‍ക്കും അറിയില്ല. ധോനി ഭായ്, ഞാന്‍, യുവി പാ (യുവ്‌രാജ് സിങ്), ഭജ്ജു പാ (ഹര്‍ഭജന്‍ സിങ്) തുടങ്ങിയവരെല്ലാം ഇന്ത്യന്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് കളിച്ചിരുന്നത്. ജൊഗീന്ദര്‍ ശര്‍മ്മ ഒഎന്‍ജിസിക്ക് വേണ്ടിയും. ഡല്‍ഹിയിലും മറ്റിടങ്ങളിലുമായി ഒരുപാട് മത്സരങ്ങള്‍ ഈ കമ്പനികള്‍ക്ക് വേണ്ടി ഞങ്ങള്‍ കളിച്ചിരുന്നു. അതിനാല്‍ തന്നെ ജൊഗി ഭായിയുടെ വിജയ മനോഭാവം ധോനി ഭായിക്ക് നന്നായി അറിയാം. ജൊഗി ഭായ് ഇത് (റണ്‍സ് പ്രതിരോധിക്കല്‍) ഒന്നോ രണ്ട് തവണയല്ല പലവട്ടം ചെയ്തിട്ടുണ്ടെന്ന കാര്യം ധോനിക്കറിയാം. അദ്ദേഹത്തിന് ജൊഗിയില്‍ വളരെയധികം വിശ്വാസമുണ്ടായിരുന്നു.'' - സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കി.

Content Highlights: Sreesanth Explains Why Dhoni Gave Joginder Last Over In 2007 T20 World Cup Final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented