Image Courtesy: Getty Images
കൊച്ചി: 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ എം.എസ് ധോനി ജയിക്കാനുള്ള താത്പര്യം കാട്ടിയില്ലെന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ ആരോപണത്തിന് മറുപടിയുമായി മലയാളി താരം എസ്. ശ്രീശാന്ത്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും അങ്ങിനെ മറക്കുന്നയാളല്ല ധോനിയെന്നു പറഞ്ഞ ശ്രീശാന്ത് ഭാവിയില്‍ സ്റ്റോക്ക്‌സിന് ധോനിക്കെതിരേ കളിക്കാന്‍ ഇടവരാതിരിക്കട്ടേയെന്നും ആശംസിച്ചു. ഹലോ ആപ്പിലെ ലൈവ് സെഷനില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
''ഭാവിയില്‍ ഐ.പി.എല്ലിലോ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലോ സ്‌റ്റോക്ക്‌സ്, ധോനിക്കു മുന്നില്‍ പെട്ടുപോകാതിരിക്കട്ടെ. ഇപ്പോള്‍ അദ്ദേഹത്തിന് നല്ല തുകയൊക്കെ ലഭിക്കുന്നുണ്ടാകും. അതൊക്കെ അങ്ങ് പോകും. ധോനി ചിലപ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചെന്നിരിക്കും. ഇത്തരം കാര്യങ്ങളൊന്നും മറക്കുന്നയാളല്ല ധോനി'', ശ്രീശാന്ത് പറഞ്ഞു.
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്നു വിലയിരുത്തപ്പെടുന്ന സ്റ്റോക്ക്‌സിനോട് ധോനിയെ ഒന്ന് പുറത്താക്കാന്‍ സാധിക്കുമോ എന്നും ശ്രീശാന്ത് വെല്ലുവിളിച്ചു. സ്റ്റോക്ക്‌സിനെതിരേ പന്തെറിയാന്‍ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ഓണ്‍ ഫയറെന്ന പുസ്തകത്തിലാണ് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെ വിമര്‍ശിച്ചത്. മത്സരം ജയിക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നും കണ്ടില്ലെന്നായിരുന്നു സ്റ്റോക്സിന്റെ പ്രധാന ആരോപണം.
Content Highlights: Sreesanth challenges Ben Stokes to dismiss MS Dhoni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..