ന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് വേദിയാവുന്ന ക്രൈസ്റ്റ്ചര്‍ച്ച് പിച്ചിനെ ട്രോളി ബി.സി.സി.ഐ.യുടെ ട്വിറ്റര്‍ അക്കൗണ്ട്. ഗ്രൗണ്ടിന്റെ ചിത്രം ട്വീറ്റ് ചെയ്ത ബി.സി.സി.ഐ., പിച്ച് കണ്ടെത്തൂ എന്ന അടിക്കുറിപ്പും നല്‍കി.


പുല്‍ നിറഞ്ഞ പിച്ചാണ് രണ്ടാം ടെസ്റ്റിനും ഉപയോഗിക്കുന്നത്. പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാകും. ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്.  ശനിയാഴ്ച മുതലാണ് രണ്ടാം ടെസ്റ്റ്.

Content Highlights: Spot the pitch: BCCI trolls Christchurch track