ഈഡനിലേത് സ്‌പോര്‍ട്ടിങ് വിക്കറ്റ്; ക്യുറേറ്റര്‍ സംസാരിക്കുന്നു


സ്‌പോര്‍ട്‌സ് ലേഖകന്‍

ഗ്രൗണ്ടിലെ ഈര്‍പ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി നാലഞ്ചുദിവസമായി നനയ്ക്കുന്നില്ല

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ വെള്ളിയാഴ്ച ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുമ്പോള്‍ എല്ലാവരും അന്വേഷിക്കുന്ന ഒരാളുണ്ട് - സുജന്‍ മുഖര്‍ജി. ഇവിടത്തെ ചീഫ് ക്യുറേറ്റര്‍. ഇടയ്ക്ക് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും അദ്ദേഹത്തെ കാണാനെത്തി. 'മാതൃഭൂമി'യുമായി സുജന്‍ സംസാരിക്കുന്നു:

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാകുകയാണല്ലോ താങ്കളും?

എല്ലാ ടെസ്റ്റുപോലെയും മാത്രമേ ഇതിനെയും ഞാന്‍ കാണുന്നുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെഴുതുമ്പോള്‍ ഇതും ഒരു ഭാഗമാകുമെന്നുമാത്രം. പിങ്ക് ബോളില്‍ 2016 മുതല്‍ മൂന്നു സീസണില്‍ ദുലീപ് ട്രോഫി ഡേ-നൈറ്റ് കളിച്ചിരുന്നു. ചേതേശ്വര്‍ പുജാരയും ഹനുമ വിഹാരിയും മായങ്ക് അഗര്‍വാളുമൊക്കെ വിവിധ സീസണില്‍ കളിച്ചവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആദ്യമാണെന്നു മാത്രം.

പിച്ചിന്റെ സ്വഭാവം എന്തായിരിക്കും?

ഇതൊരു ഗ്രീന്‍ ടോപ്പ് വിക്കറ്റാണ്. മത്സരദിനത്തില്‍ എത്ര പുല്ല് അവശേഷിപ്പിക്കുമെന്ന് വെളിപ്പെടുത്താനാകില്ല. ഔട്ട്ഫീല്‍ഡില്‍ 8-10 മില്ലീമീറ്റര്‍ ഉയരത്തില്‍ പുല്ലുണ്ട്. പിങ്ക് ബോളിന് ഒരു കുഷ്യനിങ് ഇഫക്ട് നല്‍കാനാണിത്. ഏറ്റവുമധികം ഡേ-നൈറ്റ് ടെസ്റ്റ് നടന്ന അഡ്ലെയ്ഡിനെക്കാള്‍ മികച്ച ഗ്രൗണ്ടാണിത്. ഒരുകാര്യം ഉറപ്പായും പറയാം. ഇതൊരു സ്‌പോര്‍ട്ടിങ് വിക്കറ്റായിരിക്കും.

മഞ്ഞ് ഫാക്ടര്‍ എങ്ങനെയാകും?

എട്ടുമണിക്ക് കളി തീരുന്നതിനാല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്നു തോന്നുന്നില്ല. മഞ്ഞ് അതിനുശേഷമാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. മാത്രമല്ല, മഞ്ഞ് തടയാനുള്ള സ്പ്രേയും ഉപയോഗിക്കും. മഴ, ബുള്‍ബുള്‍ ചുഴലിക്കാറ്റ് തുടങ്ങിയവമൂലം ചില്ലറ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഗ്രൗണ്ടിലെ ഈര്‍പ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി നാലഞ്ചുദിവസമായി നനയ്ക്കുന്നില്ല.

പന്ത് നനഞ്ഞാല്‍ റിവേഴ്സ് സ്വിങ്ങിന് സാധ്യതയില്ലല്ലോ?

റിവേഴ്സ് സ്വിങ് ഒരു കലയാണ്. മറ്റു ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നുവെന്നേയുള്ളൂ. ബൗളര്‍ക്കും ബാറ്റ്സ്മാനും ഒരുപോലെ സഹായകമാകുന്ന വിക്കറ്റാവും ഇത്.

ടെസ്റ്റ് മൂന്നുദിവസത്തില്‍ തീരാന്‍ സാധ്യതയുണ്ടോ?

ഞാനൊരു ജ്യോതിഷിയല്ല. അതൊക്കെ ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. ടോസ് കിട്ടുന്നയാള്‍ ആദ്യം എന്താവും തിരഞ്ഞെടുക്കുകയെന്ന് പലരും ചോദിച്ചു. ക്യാപ്റ്റന്‍മാരുടെ തീരുമാനം എനിക്ക് പ്രവചിക്കാനാകില്ലല്ലോയെന്നാണ് മറുപടി. പക്ഷേ, ആദ്യം ഫീല്‍ഡ് ചെയ്യുന്ന ടീമിന് പിച്ചിന്റെ അവസ്ഥയെക്കുറിച്ച് ഒരു ധാരണ കിട്ടുമെന്നു പറയാം.

Content Highlights: Sporting wicket at Eden - curator

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented