
Photo: www.twitter.com
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 43 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറുവിക്കറ്റിന് 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 18.4 ഓവറില്‍ 117 റണ്‍സിന് പുറത്തായി.
മൂന്നുവിക്കറ്റെടുക്കുകയും 19 റണ്‍സ് നേടുകയും ചെയ്ത ശ്രീലങ്കയുടെ വാനിധു ഹസരംഗ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ശ്രീലങ്ക 1-1 എന്ന നിലയില്‍ സമനില പിടിച്ചു. പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് എട്ടിന് നടക്കും.
സ്പിന്നര്‍മാരുടെ മികവിലാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിച്ചു.
56 റണ്‍സെടുത്ത ദനുഷ്ക ഗുണതിലകയുടെയും 37 റണ്‍സെടുത്ത പാത്തും നിസ്സംഗയുടെയും ബാറ്റിങ് മികവിലാണ് ശ്രീലങ്ക 160 റണ്‍സെടുത്തത്. വിന്‍ഡീസിനായി ഡ്വെയ്ന്‍ ബ്രാവോ രണ്ടുവിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒന്നു പൊരുതാനുള്ള അവസരം പോലും ശ്രീലങ്ക നല്‍കിയില്ല. 23 റണ്‍സെടുത്ത ബൗളര്‍ ഒബെഡ് മക്കോയ് ആണ് വിന്ഡസിന്റെ ടോപ്സ്കോറര്‍. പൊള്ളാര്‍ഡും പൂരനും ഗെയ്ലും ലൂയിസും ഹോള്‍ഡറും ബ്രാവോയുമെല്ലാം നിരാശപ്പെടുത്തി.
ശ്രീലങ്കയ്ക്കായി ഹസരംഗയ്ക്ക് പുറമേ ലക്ഷന്‍ സന്ദാകനും മൂന്നു വിക്കറ്റ് വീഴ്ത്തി. ചമീര രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlights: Spinners lead Sri Lanka to series-levelling win over West indies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..