10 വിക്കറ്റും വീഴ്ത്തി സ്പിന്നര്‍മാര്‍ തിളങ്ങി; അഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ


1 min read
Read later
Print
Share

ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് ഓള്‍ഔട്ടായി

Photo: AFP

ഫ്‌ളോറിഡ: അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും രവി ബിഷ്‌ണോയിയും അടങ്ങിയ സ്പിന്‍ ത്രിമൂര്‍ത്തികള്‍ തിളങ്ങിയ അഞ്ചാം ട്വന്റി 20-യില്‍ വെസ്റ്റിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് ഓള്‍ഔട്ടായി. 35 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ച് ഫോറുമടക്കം 56 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മയറിന് മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. ഹെറ്റ്മയറെ കൂടാതെ ഷമാര്‍ ബ്രൂക്ക്‌സ് (13), ഡെവോണ്‍ തോമസ് (10) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ക്യാപ്റ്റന്‍ നിക്കോളാസ് പുരന്‍ (3), റോവ്മാന്‍ പവല്‍ (9) എന്നിവര്‍ക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.

10 വിക്കറ്റും പങ്കുവെച്ച ഇന്ത്യന്‍ സ്പിന്നര്‍മാരാണ് വിന്‍ഡീസിനെ തകര്‍ത്തത്. അക്ഷര്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 2.4 ഓവര്‍ മാത്രമെറിഞ്ഞ രവി ബിഷ്‌ണോയ് 16 റണ്‍സിന് നാലു പേരെ പുറത്താക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 40 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 64 റണ്‍സെടുത്തു. 25 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ഹൂഡയും ടീമിനായി തിളങ്ങി.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ (11), സഞ്ജു സാംസണ്‍ (15), ദിനേഷ് കാര്‍ത്തിക്ക് (12) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

Content Highlights: spin trio shines India decimate West Indies to win series 4-1

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
indian cricket team

1 min

കാലാവസ്ഥ തുണയ്ക്കുമെന്നു പ്രതീക്ഷ; ഇന്ത്യ-നെതർലാൻഡ്‌സ് സന്നാഹ മത്സരം ചൊവ്വാഴ്ച

Oct 2, 2023


pakistan

1 min

പാകിസ്താന്റെ ആവശ്യം ഐ.സി.സി തള്ളി, സര്‍ക്കാര്‍ അനുമതിയില്ലെങ്കില്‍ ബഹിഷ്‌കരിക്കും

Jun 28, 2023


pakistan

1 min

ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍

May 10, 2023

Most Commented