സിഡ്നി: ക്രിക്കറ്റില്‍ ഇനി ഇതിലും വലിയൊരു നാണക്കേട് വരാനില്ല. ഓസ്ട്രേലിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ഓസ്ട്രേലിയന്‍ വനിതാ ടീം ആകെ നേടിയത് വെറും പത്ത് റണ്‍സ്. നാഷണല്‍ ഇന്‍ഡിജെനസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ നാണംകെട്ട സ്കോര്‍.
ഈ പത്ത് റണ്‍സില്‍ ആറ് റണ്‍സും എതിര് ടീമായ ന്യൂ സൗത്ത് വെയ്ല്‍സിന്റെ എക്സ്ട്രാ ആയിരുന്നു. ആറു വൈഡുകളാണ് ന്യൂ സൗത്ത് വെയ്ല്‍സ് എറിഞ്ഞത്. ഇതാണ് സൗത്ത് ഓസ്ട്രേലിയയുടെ ഏറ്റവുമുയര്‍ന്ന സ്കോര്‍. ശേഷിക്കുന്ന നാല് റണ്‍സ് ഓപ്പണര്‍ ഫെബി മാന്സെലയുടെ സംഭാവനയായിരുന്നു. ബാക്കിയെല്ലാവരും അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി.
റൊക്സേന് വാന്‍ വീനിന്റെ അവിശ്വസനീയ ബൗളിങ് പ്രകടനമാണ് സൗത്ത് ഓസ്ട്രേലിയയെ തരിപ്പണമാക്കിയത്. രണ്ടോവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് താരം കൊയ്തത്. രണ്ടു പന്തില്‍ രണ്ടു വിക്കറ്റുമായി നവോമി വുഡ്സും കസറി.
20 ഓവര്‍ മല്‍സരത്തില്‍ വെറും 62 പന്തില്‍ തന്നെ സൗത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ 17 പന്തില്‍ 11 റണ്‍സെടുത്ത് ന്യൂ സൗത്ത് വെയ്ല്‍സ് ടീം വിജയിച്ചു. എട്ടു വിക്കറ്റിനായിരുന്നു വിജയം.
Content Highlights: South Australian women's side is bowled out for 10
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..