കേപ്ടൗണ്‍: ഈ വര്‍ഷം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും സൗത്ത് ആഫ്രിക്കന്‍ താരവും മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളറുമായ ഡെയ്ല്‍ സ്റ്റെയ്ന്‍ വിട്ടുനില്‍ക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന സ്‌റ്റെയ്ന്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ യില്‍ വെച്ചുനടന്ന 2020 ഐ.പി.എല്ലില്‍ താരം ബാംഗ്ലൂരിനുവേണ്ടി കളിച്ചിരുന്നു. 

എന്നാല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്ന് സ്റ്റെയ്ന്‍ വ്യക്തമാക്കി. 2021-ല്‍ ക്രിക്കറ്റില്‍ സജീവമായുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 2020 ഐ.പി.എല്ലില്‍ മൂന്നുമത്സരങ്ങള്‍ മാത്രം കളിച്ച സ്റ്റെയ്‌നിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഫോം ഔട്ടായതിനെത്തുടര്‍ന്ന് താരത്തിനെ മിക്ക മത്സരങ്ങളിലും പുറത്തിരുത്തുകയായിരുന്നു. 

Content Highlights: South African quick Dale Steyn pulls out of IPL 2021