Photo: Getty Images
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓള്‍റൗണ്ടറായ പ്രിട്ടോറിയസ്സിന്റെ വിരമിക്കല്‍ വാര്‍ത്ത ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് പുറത്തുവിട്ടത്.
2016-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പ്രിട്ടോറിയസ് രാജ്യത്തിനായി 30 ട്വന്റി 20 മത്സരങ്ങളും 27 ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചു രണ്ട് ലോകകപ്പുകളില്‍ ഭാഗമാകാനും സാധിച്ചു. ട്വന്റി 20 ഫോര്‍മാറ്റിലാണ് പ്രിട്ടോറിയസ് കൂടുതല്‍ ശോഭിച്ചത്.
അന്താരാഷ്ട്ര ട്വന്റി 20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പ്രിട്ടോറിയസിന്റെ പേരിലാണ്. 2021-ല്‍ പാകിസ്താനെതിരേ 17 റണ്‍സ് വഴങ്ങി താരം അഞ്ചുവിക്കറ്റാണ് വീഴ്ത്തിയത്. 2021 ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒന്‍പത് വിക്കറ്റ് വീഴ്ത്തി തിളങ്ങാനും പ്രിട്ടോറിയസ്സിന് സാധിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്നുവേണ്ടി പ്രിട്ടോറിയസ് കളിച്ചിരുന്നു. ആറ് ഐ.പി.എല്‍. മത്സരം കളിച്ച പ്രിട്ടോറിയസ് ആറ് വിക്കറ്റും 22 റണ്‍സും നേടി.
മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റെടുത്ത താരം 83 റണ്‍സും നേടി. ഏകദിനത്തിലാകട്ടെ 27 മത്സരങ്ങളില്‍ നിന്ന് 192 റണ്‍സും 35 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 30 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 261 റണ്‍സും 35 വിക്കറ്റുമാണ് പ്രിട്ടോറിയസ്സിന്റെ സമ്പാദ്യം.
Content Highlights: dwaine pretorius, pretorius, south african cricket, retirement, cricket retirement, cricket news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..