ഓക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ഏകമത്സര ട്വന്റി പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 78 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കിവികളെ തറപറ്റിച്ചത്. അഞ്ചു വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ് കളിയിലെ കേമന്‍. സ്‌കോര്‍; ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185; ന്യൂസീലന്‍ഡ് 14.5 ഓവറില്‍ 107-ന് എല്ലാവരും പുറത്ത്. 

ടോസ്സ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും (62) ഫാഫ് ഡുപ്ലെസിയും (36) ബാറ്റിങ്ങില്‍ തിളങ്ങി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 14.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ടോം ബ്രൂസിനും (33) ടിം സൗത്തിക്കും (20) മാത്രമാണ് കിവി നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.