സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുന്ന സെഞ്ചൂറിയനില്‍ മഴ വില്ലനാകുമെന്ന് റിപ്പോര്‍ട്ട്. മത്സരത്തിന്റെ അഞ്ചാം ദിനം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. 

അഞ്ചാം ദിനം ശേഷിക്കുന്ന ആറുവിക്കറ്റുകള്‍ കൂടി വീഴ്ത്തി വിജയം നേടാനായി കച്ചകെട്ടിയിറങ്ങുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത സമ്മാനിച്ചിരിക്കുന്നത്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 റണ്‍സ് എന്ന നിലയിലാണ്. അവസാന ദിനം ആറുവിക്കറ്റുകള്‍ ശേഷിക്കേ ആതിഥേയര്‍ക്ക് 211 റണ്‍സ് കൂടി വേണം വിജയം നേടാന്‍. 

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്കാണ് ആധിപത്യം. ശേഷിക്കുന്ന ആറുവിക്കറ്റും വീഴ്ത്തി മത്സരം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുക. എന്നാല്‍ മഴ പെയ്താല്‍ മത്സരം സമനിലയിലാകും. ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ണമായും മഴ അപഹരിച്ചിരുന്നു. അന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. 

Content Highlights: South Africa vs India, 1st Test Centurion Weather Report For Day 5