ഗ്രേയം സ്മിത്ത് | Photo: AFP
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറും മുന്‍ ക്യാപ്റ്റനുമായ ഗ്രേയം സ്മിത്ത്, പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. വംശീയ അധിക്ഷേപ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.
വംശീയ വിവേചനത്തിന് ഇരയാകേണ്ടി വന്നതായും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പോള്‍ ആദംസ് അടക്കമുള്ള ഒട്ടേറെ താരങ്ങള്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിരുന്ന നാളുകളില്‍ ബൗച്ചര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തന്നെ 'ബ്രൗണ്‍ ഷിറ്റ്' എന്നു വിളിച്ചിരുന്നതായാണ് പോള്‍ ആദംസിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ആദംസിനോട് മാപ്പ് പറഞ്ഞ് ബൗച്ചര്‍ രംഗത്തെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഓംബുഡ്‌സ്മാന്‍ ഈ മാസം തുടക്കത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗ്രേയം സ്മിത്തും ബൗച്ചറും എബി ഡിവില്ലിയേഴ്‌സും ടീം സെലക്ഷനില്‍ കറുത്ത വര്‍ഗക്കാരായ താരങ്ങളെ അവഗണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്മിത്തും ഡിവില്ലിയേഴ്‌സും ആരോപണം നിഷേധിച്ചിട്ടുണ്ട്.
Content Highlights: south africa to investigate smith and boucher over racism allegations
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..