Photo By Anjum Naveed| AP
ജൊഹാനസ്ബര്‍ഗ്: മാനസികാരോഗ്യം കണക്കിലെടുത്ത് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡിക്കോക്ക്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (എസ്.എ.സി.എ) ചീഫ് എക്‌സിക്യുട്ടീവ് ആന്‍ഡ്രു ബ്രീറ്റ്‌കെയാണ് ഇക്കാര്യം അറിയിച്ചത്. ഡിക്കോക്ക് ഏതാനും ആഴ്ചക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് ഡിക്കോക്ക് പിന്മാറിയിട്ടുണ്ട്. ഇക്കാലയളവില്‍ എസ്.എ.സി.എ എല്ലാ പിന്തുണയുമായി ഡിക്കോക്കിനൊപ്പം ഉണ്ടാകുമെന്നും ആന്‍ഡ്രു ബ്രീറ്റ്‌കെ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനെതിരായ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ഡിക്കോക്ക് നാട്ടില്‍ മടങ്ങിയെത്തിയത്.
രണ്ടു മത്സരങ്ങളിലും തോറ്റ ടീമിന്റെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഡിക്കോക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും ഡിക്കോക്കിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
അതേസമയം പരമ്പരകളുടെ ഭാഗമായുള്ള ബയോ ബബിളില്‍ കഴിയുന്നത് സമ്മര്‍ദം കൂട്ടുന്നതായും ഡിക്കോക്ക് അറിയിച്ചിരുന്നു.
നേരത്തെ മാനസികാരോഗ്യം കണക്കിലെടുത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്ലും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.
Content Highlights: South Africa captain Quinton de Kock takes mental health break
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..