Photo: AFP
കേപ്ടൗണ്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാതെ ഐ.പി.എല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി നായകന് ഡീന്‍ എല്‍ഗര്‍. ബംഗ്ലാദേശിനെതിരായുള്ള ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മികച്ച താരങ്ങളും വിട്ടുനില്‍ക്കുകയാണ്.
കഗിസോ റബാദ, മാര്‍ക്കോ ജാന്സണ്, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യെ, റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നീ താരങ്ങളാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്മാറി ഐ.പി.എല്ലില്‍ കളിക്കുന്നത്.
താരങ്ങളുടെ ഈ പെരുമാറ്റത്തിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് എല്‍ഗര്‍ പറഞ്ഞു. രാജ്യത്തിനേക്കാള്‍ പണത്തിന്റെ പിന്നാലെ പോകുന്ന താരങ്ങള്‍ക്ക് അധികകാലം ദേശീയ ടീമിനുവേണ്ടി കളിക്കാനാകില്ലെന്നും എല്‍ഗര്‍ പറഞ്ഞു.
എല്‍ഗറിന് പിന്നാലെ പരിശീലന് മാര്‍ക്ക് ബൗച്ചറും താരങ്ങള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ' അവര്‍ ദേശീയ ടീമിലെ സ്ഥാനം ഉപേക്ഷിച്ച് ഐ.പി.എല്ലിന്റെ പുറകേ പോയിരിക്കുന്നു'-ബൗച്ചര്‍ പറഞ്ഞു.
വലിയ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 ന് സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ 332 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പ്രോട്ടീസ് നേടിയത്.
Content Highlights: South Africa captain Dean Elgar sounds warning to the players who chose IPL over Tests
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..