ഇന്ത്യയുടെ സ്പിന്‍ കുരുക്കഴിക്കാന്‍ ദക്ഷിണാഫ്രിക്ക മാര്‍ഗം കണ്ടെത്തി; അതും ഇന്ത്യയില്‍ നിന്നുതന്നെ


1 min read
Read later
Print
Share

കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്

ജോഹന്നാസ്‌ബെര്‍ഗ്: ഓരോ ഏകദിനങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. ഇതിനൊടുവില്‍ ആതിഥേയര്‍തന്നെ ഒരു പരിഹാരം കണ്ടെത്തി.

ഒരു ഇന്ത്യന്‍ വംശജയനായ സ്പിന്നറുടെ സഹായം തേടുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്തത്. നാലാം ഏകദിനത്തിന് മുന്നോടിയായുളള പരിശീലനത്തില്‍ നെറ്റ്സില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ബോളെറിഞ്ഞത് ഓഫ് സ്പിന്നര്‍ അജയ് രാജ്പുത് ആണ്. നെറ്റ്‌സില്‍ മര്‍ക്രാം,ഡുമിനി, അംല തുടങ്ങിയ താരങ്ങള്‍ക്കാണ് അജയ് പന്തെറിഞ്ഞു കൊടുത്തത്.

കുല്‍ദീപും യാദവും വളരെ വേഗം കുറച്ചാണ് പന്തെറിയുന്നത്. അതുപോലെ വേഗം കുറച്ച് ബൗള്‍ ചെയ്യാനാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് അജയ് വ്യക്തമാക്കി.

മധ്യപ്രദേശുകാരനായ അജയ് 2013-14 സീസണിലെ രഞ്ജി ട്രോഫിയില്‍ കളിച്ച താരമാണ്. നിലവില്‍ ജോഹന്നാസ്ബര്‍ഗ് പ്രീമിയര്‍ ലീഗിലാണ് അജയ് കളിക്കുന്നത്. ലീഗില്‍ ഇതുവരെ 400 വിക്കറ്റ് വീഴ്ത്തി അജയ് റെക്കോഡിടുകയും ചെയ്തു.

Content Highlights: South Africa call up Indian origin spinner to tackle Kuldeep and Chahal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ben Duckett

1 min

ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്‍ സ്ഥാപിച്ച 93 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ഡക്കറ്റ്

Jun 3, 2023


greenfield stadium

1 min

2023 ക്രിക്കറ്റ് ലോകകപ്പ്: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിഗണനയില്‍

May 5, 2023


virat kohli

1 min

ക്രിക്കറ്റിലെ 'റിയല്‍ ബോസ്' ആരാണെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം വിരാട് കോലി

May 4, 2023

Most Commented