ജൊഹാനസ്ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടീമില്‍ നിരിച്ചെത്തി.

ക്വിന്റണ്‍ ഡിക്കോക്ക് നയിക്കുന്ന ടീമില്‍ വാന്‍ഡെര്‍ ദസ്സനും തിരിച്ചെത്തി. ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് ടീമിലെ പുതുമുഖം. തബ്രൈസ് ഷംസിക്ക് പകരക്കാരനായാണ് ലിന്‍ഡെ ടീമിലെത്തിയിരിക്കുന്നത്.

2019 ലോകകപ്പിനു ശേഷം ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടില്ല. അടുത്തിടെയാണ് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കുന്നതായി അറിയിച്ചത്.

മാര്‍ച്ച് 12-ന് ധര്‍മശാലയിലാണ് ആദ്യ മത്സരം. മാര്‍ച്ച് 15-ന് ലഖ്‌നൗവില്‍ രണ്ടാം ഏകദിനം, മാര്‍ച്ച് 18-ന് കൊല്‍ക്കത്തയില്‍ മൂന്നാം ഏകദിനവും നടക്കും.

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), ടെംബ ബവുമ, റസ്സി വാന്‍ഡെര്‍ ദസ്സന്‍, ഫാഫ് ഡുപ്ലെസിസ്, കെയ്ല്‍ വെറെയ്‌നെ, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലെര്‍, ജോണ്‍-ജോണ്‍ സ്മട്ട്‌സ്, ആന്‍ഡില്‍ ഫെഹ്‌ലുക്വായോ, ലുങ്കി എന്‍ഗിഡി, ലുഥോ സിപാംല, ബ്യുറന്‍ ഹെന്റിക്‌സ്, ആന്റിച്ച് നോര്‍ഹെ, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്.

Content Highlights: South Africa announce squad for ODI series against India