Photo: PTI
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള വാക്‌പോരാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഗാംഗുലിയും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
അക്കൂട്ടത്തിലേക്ക് പുതിയൊരു പ്രശ്‌നം കൂടി കടന്നുവരികയാണ്. വിരാട് കോലി നായകനായിരുന്ന സമയത്ത് താരത്തിനെതിരേ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ ഗാംഗുലി തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ കോലി ബി.സി.സി.ഐയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗാംഗുലി കോലിയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ശ്രമിച്ചത്. കോലി ട്വന്റി 20 നായകസ്ഥാനം രാജിവെയ്ക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടതായി ഗാംഗുലി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ പ്രസിഡന്റോ ബോര്‍ഡോ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളോ തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഗാംഗുലി പറഞ്ഞത് കള്ളമാണെന്നും കോലി പ്രസ് കോണ്‍ഫറന്‍സിനിടെ തുറന്നടിച്ചു. ഇതാണ് ഗാംഗുലിയെ ചൊടിപ്പിച്ചത്.ബി.സി.സി.ഐയിലെ ഒരു അംഗമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതോടെ കോലി ടെസ്റ്റ് നായകസ്ഥാനവും രാജിവെച്ചിരുന്നു. രാജി വെയ്ക്കുകയാണെന്ന കാര്യം കോലി ഗാംഗുലിയെ അറിയിക്കാതെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ നേരിട്ട് വിളിച്ച് പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Content Highlights: Sourav Ganguly Wanted to Issue Show Cause Notice to Virat Kohli After Controversial Press Conference
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..