ജൊഹാനസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) തലപ്പത്തേക്ക് വരാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ സൗരവ് ഗാംഗുലിയാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ക്രിക്കറ്റ് ഡയറക്ടറുമായ ഗ്രേം സ്മിത്ത്.
കോവിഡ് മൂലമുണ്ടായ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐ.സി.സിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായിട്ടുള്ളയാള്‍ ഗാംഗുലിയാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. ഐ.സി.സി തലപ്പത്തേക്ക് ഇപ്പോള്‍ ഏറ്റവും അനുയോജ്യനായ ആള്‍ എത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''കോവിഡ് 19-നുശേഷമുള്ള ക്രിക്കറ്റ് ലോകത്തെ നയിക്കാന്‍ നേതൃശേഷിയുള്ളയാള്‍ തലപ്പത്തുണ്ടാകണം. ഗാംഗുലിയാണ് അതിന് പറ്റിയ ആള്‍''-സ്മിത്ത് പറഞ്ഞു.
ഇന്ത്യക്കാരനായ ശശാങ്ക് മനോഹറാണ് ഇപ്പോള്‍ ഐ.സി.സി. തലവന്‍. മെയിൽ ശശാങ്കിന്റെ കാലാവധി അവസാനിക്കും. ഒരിക്കല്‍ക്കൂടി ഐ.സി.സി. അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന് ശശാങ്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രേം സ്മിത്തിന്റെ പ്രതികരണം.
Content Highlights: Sourav Ganguly Right Person For ICC Chief Says Graeme Smith