കൊല്‍ക്കത്ത: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്ന ആ നീളന്‍ മുടിക്കാരന്‍ ധോനിയെ ആരും മറന്നിട്ടുണ്ടാകില്ല. ആദ്യ ട്വന്റി-20 ലോകകപ്പില്‍ തന്നെ കിരീടം ബി.സി.സി.ഐയുടെ ഷെല്‍ഫിലെത്തിച്ച ക്യാപ്റ്റന്‍. അന്ന് ധോനിയുടെ ആ നീളന്‍ മുടി അനുകരിച്ചവരും നിരവധിയായിരുന്നു,
ഈ മുടി ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും ഹിറ്റായിരുന്നു. ആ മുടിയോട് ഇഷ്ടം തോന്നിയ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ധോനിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലാഹോറില്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു മുഷറഫ് ധോനിയുടെ മുടിയെ പ്രശംസിച്ചത്.
ഇവിടെ ഗാലറിയില്‍ കണ്ട ചില പ്ലക്കാര്‍ഡുകള്‍ പറയുന്നത് നിങ്ങള്‍ മുടി വെട്ടണമെന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നത് മുടി മുറിക്കരുത് എന്നാണ്. നിങ്ങള്‍ക്ക് ഇത് നന്നായി ചേരുന്നുണ്ട്. മാന്‍ ഓഫ് ദ മാച്ചിനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ട് അന്ന് മുഷറഫ് പറഞ്ഞ വാക്കുകളാണിത്.
എന്നാല്‍ പരമ്പരയ്ക്കിടെ മുഷറഫിനെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ധോനിയെക്കുറിച്ച് ചോദിച്ച ഒരു കാര്യം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധോനിയെ എവിടെ നിന്നു കിട്ടി എന്നായിരുന്നു മുഷറഫിന് അറിയേണ്ടിയിരുന്നത്. ഇതിന് ഗാംഗുലി കൊടുത്ത മറുപടി രസകരമായിരുന്നു. 'വാഗാ ബോര്‍ഡറിലൂടെ നടക്കുമ്പോഴാണ് ധോനിയെ കണ്ടത്. ഉടനെ തന്നെ അവനെ അകത്തേക്ക് വലിച്ചിട്ടു'. ഇതായിരുന്നു ഗാംഗുലി മുഷറഫിന് നല്‍കിയ മറുപടി.
Content Highlights: Sourav Ganguly reveals hilarious conversation with Pervez Musharraf regarding MS Dhoni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..