സൗരവ് ഗാംഗുലിയും വിരാട് കോലിയും | Photo: PTI (File Photo)
മുംബൈ: ഇന്ത്യയുടെ ട്വന്റി-20 ടീം ക്യാപ്റ്റന്‍ സ്ഥാനവമായി ബന്ധപ്പെട്ട് വിരാട് കോലിയുമായുള്ള വിവാദത്തില്‍ തണുത്ത പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ആ വിഷയം വേണ്ടവിധത്തില്‍ ബി.സി.സി.ഐ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കാര്യമായി ഒന്നും പറയാതിരുന്ന ഗാംഗുലി ഈ വിഷയത്തില്‍ ബി.സി.സി.ഐ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിക്കുകയോ പ്രസ്താവന പുറത്തുവിടുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്ര തിരിക്കും മുമ്പ് കോലി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണം. ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ പ്രസ്താവന, വാര്‍ത്താ സമ്മേളനത്തില്‍ കോലി നിഷേധിച്ചിരുന്നു.
നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ബി.സി.സി.ഐയും സെലക്ടര്‍മാരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും കോലി വ്യക്തമാക്കിയിരുന്നു. ഇതോടെ ഗാംഗുലി കള്ളം പറഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
Content Highlights: Sourav Ganguly reacts to Virat Kohli's explosive statements
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..