മുംബൈ: 2019 ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനോട് തോറ്റു പുറത്തായതിനു പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പിന്നീടിതുവരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കണ്ടിട്ടില്ല. ധോനിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത് പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു.
ഇപ്പോഴിതാ ബി.സി.സി.ഐയുടെ 88-ാം വാര്‍ഷിക ജനറല്‍ മീറ്റിങ്ങിനു (എ.ജി.എം) പിന്നാലെ മാധ്യമങ്ങളെ കാണവെ വീണ്ടും ഗാംഗുലിക്ക് ഈ ചോദ്യം നേരിടേണ്ടതായി വന്നു. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ ധോനി ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ ദാദയുടെ മറുപടിയെത്തി, ''അക്കാര്യം ദയവുചെയ്ത് ധോനിയോടു തന്നെ ചോദിക്കൂ''.
കഴിഞ്ഞ ദിവസം ധോനിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ''ചില കാര്യങ്ങള്‍ അങ്ങനെ പൊതുഇടത്തില്‍ ചര്‍ച്ചചെയ്യേണ്ടവയല്ല'', എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
Content Highlights: Sourav Ganguly on MS Dhoni’s participation in T20 World Cup