വിരാട് കോലിയും അശ്വിനും | Photo: AFP
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയത് അന്നു ക്യാപ്റ്റനായിരുന്ന വിരാട് കോലിയുടെ താത്പര്യപ്രകാരമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബോറിയ മജൂംദാര്‍ അവതാരകനായ 'ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
അശ്വിനായി വാദിച്ചത് കോലിയാണ്. ഇക്കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. എല്ലാവരും അശ്വിന്റെ പ്രകടനത്തെ കുറിച്ചാണ് പറയുന്നത്. കാണ്‍പുര്‍ ടെസ്റ്റിന് ശേഷം കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞതു നോക്കൂ. ഏറ്റവും മികച്ച മാച്ച് വിന്നര്‍, എക്കാലത്തേയും മികച്ച താരം എന്നിങ്ങനെയാണ് അശ്വിനെ ദ്രാവിഡ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കഴിവിനെ വിലയിരുത്താന്‍ റോക്കറ്റ് സയന്‍സിന്റെ ഒന്നും ആവശ്യമില്ല.
അശ്വിനെ പിന്തുണയ്ക്കാതിരിക്കാന്‍ ഞാന്‍ കാരണമൊന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ വിജയ കണക്കുകള്‍ നോക്കൂ. 2011-ല്‍ ലോക കിരീടം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അശ്വിന്‍ ഉണ്ടായിരുന്നു. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചപ്പോഴും ടൂര്‍ണമെന്റിലെ ലീഡിങ് ബൗളറായിരുന്നു അശ്വിന്‍.' ഗാംഗുലി വ്യക്തക്കി.
നേരത്തെ അശ്വിനെ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 2017-ന് ശേഷം ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്ക് അശ്വിന് വിളി എത്തുകയായിരുന്നു.
Content Highlights: Sourav Ganguly On India Players Surprise Inclusion In T20 World Cup Squad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..