കൊളംബോ: ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് പിന്തുണയുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. ചെയർമാൻ സ്ഥാനത്തെത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലിയാണെന്ന് സംഗക്കാര ചൂണ്ടിക്കാട്ടി.

ഐ.സി.സി ചെയർമാൻ സ്ഥാനത്തെത്തുന്ന വ്യക്തി തങ്ങളുടെ ആഭ്യന്തര ബോർഡിനു വേണ്ടി പ്രവർത്തികാതെ നിഷ്പക്ഷമായി പെരുമാറുന്ന ആളായിരിക്കണം. ഗാംഗുലി അത്തരത്തിലുള്ള ഒരാളാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.

''സൗരവിന് തീർച്ചയായും അത്തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ദാദയുടെ ഒരു വലിയ ആരാധകനാണ് ഞാൻ. അത് ക്രിക്കറ്റർ എന്ന നിലയിലെ അദ്ദേഹത്തിന്റെ വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽ കൂടിയാണ്.'' - ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംഗക്കാര പറഞ്ഞു.

നേരത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രെയിം സ്മിത്തും ഗാംഗുലി ഐ.സി.സി ചെയർമാനാവാൻ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Sourav Ganguly is very suitable candidate for ICC chairman says Kumar Sangakkara