ഏഷ്യാ കപ്പിലൂടെ കോലി ഫോം വീണ്ടെടുക്കും: സൗരവ് ഗാംഗുലി


ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Photo: PTI

കൊല്‍ക്കത്ത: ഈ മാസം അവസാന വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി ഫോം വീണ്ടെടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗാംഗുലി ഇങ്ങനെ പറഞ്ഞത്‌.

' കോലി നന്നായി പരിശീലനം നടത്തട്ടെ. ഇന്ത്യയുടെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. സെഞ്ചുറിനേടുന്നതിലുപരിയായി അദ്ദേഹം ഫോം വീണ്ടെടുക്കാനാകും ഏഷ്യ കപ്പിലൂടെ ശ്രമിക്കുക' -ഗാംഗുലി പറഞ്ഞു.

ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. അതിനുശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കോലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ കോലിയ്ക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏഷ്യാ കപ്പിലും പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് വരെ കോലി പുറത്തായേക്കും.

Content Highlights: virat kohli, kohli batting, asia cup 2022, kohli last innings, kohli last century, virat kohli form


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented