കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ഥനകളുമായി ക്രിക്കറ്റ് ലോകം.
ശനിയാഴ്ച രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ദാദയെ ഉടന്‍ തന്നെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അദ്ദേഹത്തെ വൈകീട്ടോടെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാറാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും മജുംദാര്‍ കുറിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും ദാദ വേഗം പ്രാപിക്കട്ടെയെന്ന് ട്വീറ്റ് ചെയ്തു.
ഐ.സി.സിയും ബി.സി.സി.ഐയും ഗാംഗുലി വേഗം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Sourav Ganguly admitted in hospital with heart issue Wishes Pour In