'അതുകൊണ്ട് ഞാന്‍ പുറത്തിരിക്കണോ?' കോലി ഓപ്പണറാകണോ എന്ന ചോദ്യത്തില്‍ അസ്വസ്ഥനായി രാഹുല്‍


Photo: AP

ദുബായ്: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ പ്രകടനത്തോടെ വിരാട് കോലിയെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി കാണാനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് അസ്വസ്ഥത പ്രകടമാക്കി മത്സരത്തില്‍ ഇന്ത്യയെ നയിച്ച കെ.എല്‍. രാഹുല്‍.

അഫ്ഗാനെതിരായ അപ്രസക്തമായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോലി രണ്ടര വര്‍ഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ചയും അവസാനിപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത്തിന് വിശ്രമം അനുവദിച്ചതോടെ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തതും കോലിയായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20-യിലെ ആദ്യ സെഞ്ചുറി കുറിച്ച കോലി, 61 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു. രോഹിത്തിനെ മറികടന്ന് ക്രിക്കറ്റിലെ ചെറിയ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും സ്വന്തമാക്കിയായിരുന്നു കോലി ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ 71 രാജ്യാന്തര സെഞ്ചുറികളുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ നേട്ടത്തിനൊപ്പവും കോലിയെത്തി. 100 സെഞ്ചുറികളുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

മത്സരത്തില്‍ അഫ്ഗാനെ 101 റണ്‍സിന് തകര്‍ത്ത ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിനോട് മാധ്യമപ്രവര്‍ത്തകന്‍ കോലിയെ ടീം ഇന്ത്യ ഓപ്പണറുടെ റോളില്‍ കാണണോ എന്ന് ചോദിച്ചത്. ''അതിന് ഞാന്‍ പുറത്തിരിക്കണോ'' എന്നായിരുന്നു അസ്വസ്ഥതയോടെയുള്ള രാഹുലിന്റെ പ്രതികരണം.

''വിരാട് കോലി റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് ടീമിന് വലിയ ബോണസാണ്. അഫ്ഗാനിസ്താനെതിരേ അദ്ദേഹം കളിച്ച രീതി, ഇന്ന് ബാറ്റ് ചെയ്ത രീതിയില്‍ അദ്ദേഹം വളരെ സന്തുഷ്ടനായിരിക്കുമെന്ന് എനിക്കറിയാം. അദ്ദേഹം തന്റെ കളി മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനായി മനോഹരമായി തന്നെ പ്രവര്‍ത്തിച്ചു. 2-3 ഇന്നിങ്‌സുകള്‍ കളിച്ചാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. അദ്ദേഹത്തിന് അങ്ങനെ കളിക്കാന്‍ കഴിഞ്ഞതില്‍ ശരിക്കും സന്തോഷമുണ്ട്. നിങ്ങള്‍ക്കെല്ലാം കോലിയെ അറിയാം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിങ്ങള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുന്നു. ഓപ്പണിങ് ഇറങ്ങിയാലേ അദ്ദേഹത്തിന് സെഞ്ചുറി നേടാന്‍ സാധിക്കൂ എന്നൊന്നുമില്ല. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാലും അദ്ദേഹത്തിന് സെഞ്ചുറികള്‍ നേടാനാകും. '' - രാഹുല്‍ പ്രതികരിച്ചു.

Content Highlights: So you want me to sit out KL Rahul when asked should Virat Kohli open for India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented