ഞങ്ങള്‍ ഇരുവരും ഇതിന് തുല്യ അര്‍ഹരാണ്; പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി പങ്കിട്ട് സ്മൃതി മന്ദാന


നാലാം വിക്കറ്റില്‍ 184 റണ്‍സ് ചേര്‍ത്ത സ്മൃതി - ഹര്‍മന്‍പ്രീത് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്

Photo: twitter.com/BCCIWomen

ഹാമില്‍ട്ടണ്‍: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മികച്ച മാതൃകയുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. വനിതാ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനു ശേഷം തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി ഹര്‍മന്‍പ്രീത് കൗറിനൊപ്പം പങ്കിട്ടാണ് താരം മാതൃക കാണിച്ചത്.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 155 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തിരുന്നു. മത്സരത്തില്‍ മന്ദാനയും ഹര്‍മന്‍പ്രീതും സെഞ്ചുറി നേടിയപ്പോള്‍ 317 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിനെ വെറും 162 റണ്‍സിന് പുറത്താക്കിയ ഇന്ത്യ വമ്പന്‍ ജയവും സ്വന്തമാക്കി.

നാലാം വിക്കറ്റില്‍ 184 റണ്‍സ് ചേര്‍ത്ത സ്മൃതി - ഹര്‍മന്‍പ്രീത് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ലോകകപ്പ് ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലുമായി ഇന്ത്യന്‍ വനിതകളുടെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന റെക്കോഡും ഇവര്‍ സ്വന്തമാക്കി. സ്മൃതി മന്ദാന 119 പന്തില്‍ നിന്ന് 13 ഫോറും രണ്ടു സിക്‌സും സഹിതം 123 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 107 പന്തില്‍ 10 ഫോറും രണ്ടു സിക്‌സുമടക്കം 109 റണ്‍സെടുത്തു.

ഇതോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി, ഹര്‍മന്‍പ്രീതിനൊപ്പമാണ് പുരസ്‌കാരദാന ചടങ്ങിനെത്തിയത്. സ്മൃതിയാണ് കളിയിലെ താരമെന്ന് പറഞ്ഞയുടന്‍ തങ്ങള്‍ ഇരുവരും അതിന് തുല്യ അര്‍ഹരാണെന്ന് താരം പറയുകയായിരുന്നു. ''സെഞ്ചുറി നേടിയിട്ടും പ്ലെയര്‍ ഓഫ് ദ മാച്ച് ആകാതിരിക്കുന്നത് ഞാനും ആഗ്രഹിക്കാത്ത കാര്യമാണ്. 300 റണ്‍സ്‌ സ്‌കോര്‍ ചെയ്യാന്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ സംഭാവന ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ ട്രോഫി പങ്കിടുന്നതാണ് നല്ലത്. ഈ പുരസ്‌കാരത്തിന് ഞങ്ങള്‍ രണ്ടുപേരും തുല്യ അര്‍ഹരാണ്. ഞങ്ങള്‍ രണ്ടു പേര്‍ക്കും വെവ്വേറെ ട്രോഫികള്‍ നല്‍കാന്‍ ഐസിസിക്ക് മതിയായ ബജറ്റ് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' - സ്മൃതി ചിരിച്ചുകൊണ്ട് പറഞ്ഞു.

കരിയറിലെ 67-ാം മത്സരം കളിക്കുന്ന സ്മൃതി മന്ദാന തന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണ് ഹാമില്‍ട്ടണില്‍ നേടിയത്. ലോകകപ്പിലെ രണ്ടാമത്തേതും. ഹര്‍മന്‍പ്രീത് കൗറിന്റെ നാലാം ഏകദിന സെഞ്ചുറിയും രണ്ടാം ലോകകപ്പ് സെഞ്ചുറിയുമാണ് ശനിയാഴ്ച സെഡന്‍ പാര്‍ക്കില്‍ പിറന്നത്.

Content Highlights: smriti mandhana shares player of the match trophy with harmanpreet kaur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented