ന്യൂസീലന്‍ഡിന് പരമ്പര തൂത്തുവാരാനായില്ല, അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം


71 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.

ന്യൂസീലൻഡിനെതിരേ ബാറ്റ് ചെയ്യുന്ന സ്മൃതി മന്ദാന

ക്വീന്‍സ്ടൗണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ആതിഥേയരായ കിവീസിനെ ഇന്ത്യ ആറുവിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 46 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. സ്‌കോര്‍: ന്യൂസീലന്‍ഡ് 50 ഓവറില്‍ ഒന്‍പതിന് 251. ഇന്ത്യ 46 ഓവറില്‍ നാലിന് 252. 71 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.

ഈ വിജയത്തോടെ ഇന്ത്യ വലിയ നാണക്കേട് ഒഴിവാക്കി. അഞ്ചുമത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ന്യൂസീലന്‍ഡ് 4-0 ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. ഒരു വിജയം കൂടി നേടി പരമ്പര തൂത്തുവാരാനുള്ള കിവീസിന്റെ ശ്രമം ഇന്ത്യ വിഫലമാക്കി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി 66 റണ്‍സെടുത്ത അമേരിയ കെര്‍ മാത്രമാണ് പിടിച്ചുനിന്നത്. 33 റണ്‍സെടുത്ത സോഫിയ ഡെവിനും 30 റണ്‍സെടുത്ത ഹെയ്‌ലി ജെന്‍സണും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശര്‍മ, സ്‌നേഹ റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മേഘ്‌ന സിങ്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

252 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന 84 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്തു. 66 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായിക മിതാലി രാജും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മൂന്ന് ബാറ്റര്‍മാര്‍ അര്‍ധശതകം നേടിയത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

സ്മൃതിയാണ് മത്സരത്തിലെ താരം. പരമ്പരയുടെ താരമായി ന്യൂസീലന്‍ഡിന്റെ അമേലിയ കേറിനെ തിരഞ്ഞെടുത്തു. വരാനിരിക്കുന്ന വനിതാ ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയാണിത്.

Content Highlights: Smriti Mandhana, Harmanpreet Kaur help India avoid whitewash; visitors register 6-wicket win in 5th


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented