Photo: twitter.com/mandhana_smriti
മുംബൈ: പ്രഥമ വനിതാ ഐ.പി.എല്ലിന് (വുമണ്‍സ് പ്രീമിയര്‍ ലീഗ്) മുന്നോടിയായുള്ള താരലേലം പൊടിപൊടിക്കുന്നു. ലേലം പുരോഗമിക്കുമ്പോള്‍ ഏറ്റവും വിലയേറിയ താരമായി ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ഥാന. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്.
3.4 കോടി രൂപ മുടക്കിയാണ് സ്മൃതിയെ ബാംഗ്ലൂര്‍ തട്ടകത്തിലെത്തിച്ചത്. കനത്ത മത്സരത്തിനൊടുവിലാണ് താരം ടീമിലെത്തിയത്. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നറിലും നതാലി സൈവറിനും 3.2 കോടി രൂപ ലഭിച്ചു. ഇവര്‍ രണ്ടുപേരുമാണ് വിലയേറിയ വിദേശ താരങ്ങള്‍.
ഗാര്‍ഡ്‌നറെ ഗുജറാത്ത് ജയന്റ്‌സും നതാലിയെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. ഓരോ ടീമിനും പരമാവധി 10 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാനായി ചെലവാക്കാനാകുക.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍ പ്രീത് സിങ്ങിനെ 1.8 കോടി രൂപ മുടക്കി മുംബൈ ഇന്ത്യന്‍സും ഓപ്പണര്‍ ഷഫാലി വര്‍മയെ 2 കോടി രൂപ മുടക്കി ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ ബൗളറായ ഇംഗ്ലണ്ടിന്റെ സോഫി എക്കെല്‍സ്‌റ്റോണിനെ 1.8 കോടി രൂപ മുടക്കി യു.പി. വാരിയേഴ്‌സ് തട്ടകത്തിലെത്തിച്ചു. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെയ്ക്കുന്ന ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് 2.2 കോടി രൂപയ്ക്ക് ഡല്‍ഹിയിലെത്തി.
1.9 കോടി രൂപ മുടക്കി ഇന്ത്യയുടെ പൂജ വസ്ത്രാകറിനെ മുംബൈ ഇന്ത്യന്‍സും 1.8 കോടി രൂപയ്ക്ക് പേസ്ബൗളര്‍ രേണുക സിങ്ങിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സ്വന്തമാക്കി.
Content Highlights: smriti mandhana become the highly paid player in wpl 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..