ഇംഗ്ലണ്ടിനെതിരേ മിന്നും ഫോമില്‍; കരിയറിലെ ഏറ്റവും മികച്ച റാങ്കില്‍ സ്മൃതി മന്ദാന


Photo: ANI

ദുബായ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബാറ്റുകൊണ്ട് തിളങ്ങിയ ഇന്ത്യന്‍ താരം സ്മൃതി മന്ദാന ഏകദിനത്തിലും ട്വന്റി 20-യിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍.

വനിതകളുടെ ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ താരം ഏകദിനത്തില്‍ ഏഴാം സ്ഥാനത്തും ഇടംപിടിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പുറത്തെടുത്ത മികവാണ് താരത്തിന് തുണയായത്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറിയടക്കം 111 റണ്‍സാണ് സ്മൃതി നേടിയത്. പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 91 റണ്‍സും കണ്ടെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഏകദിനത്തില്‍ ഏഴാം സ്ഥാനത്തെത്തിയത്.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വനിതകളുടെ ഏകദിന റാങ്കിങ്ങില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ താരം ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്.

Content Highlights: Smriti Mandhana achieves career best 2nd spot in ICC Rankings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented