കേപ്ടൗണ്‍: ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തിലെ നായകരായ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും വീണ്ടും അതേ ഗ്രൗണ്ടിലേക്ക്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരം നടക്കുന്നത് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സിലാണ്. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര നേടാനാവും.

2018 മാര്‍ച്ച് 24-നായിരുന്നു  പന്തുചുരണ്ടല്‍ വിവാദം. മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനം ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിച്ചു. ഇത് ടെലിവിഷന്‍ കാമറയില്‍ പിടിക്കപ്പെട്ടു. അന്ന് വൈകീട്ട് പത്രസമ്മേളനത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന് ബാന്‍ക്രോഫ്റ്റും സ്മിത്തും സമ്മതിച്ചതോടെ സംഭവം കൂടുതല്‍ വിവാദമായി. പിന്നാലെ വാര്‍ണറാണ് സൂത്രധാരനെന്നും വ്യക്തമായതോടെ മൂന്ന് പേര്‍ക്കും വിലക്ക് വന്നു. അതിന് ശേഷം ആദ്യമായാണ് സ്മിത്തും വാര്‍ണറും ഈ ഗ്രൗണ്ടിലെത്തുന്നത്.

Content Highlights: Smith, Warner return to scene of sandpaper scandal