മുംബൈ: ബി.സി.സി.ഐ നടത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.

പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്. 

'പുതിയ ശാരീരിക ക്ഷമതാ ടെസ്റ്റ് താരങ്ങള്‍ ആദ്യമായി ചെയ്യുന്നതിനാല്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കും'-ബി.സി.സി.ഐ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലും പങ്കെടുക്കുന്നതിന് മുന്‍പായാണ് താരങ്ങള്‍ക്ക് ശാരീരിക ക്ഷമതാ ടെസ്റ്റ് നടത്തിയത്. 

Content Highlights: Six cricketers fail BCCI new 2km-run fitness test