ദീപക് ചാഹർ
ചെന്നൈ: ഇന്ത്യന്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരവുമായ ദീപക് ചാഹറിന് 2022 ഐ.പി.എല്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കാലിനേറ്റ പരിക്കാണ് ചാഹറിന് ഭീഷണിയുയര്‍ത്തുന്നത്.
വെസ്റ്റ് ഇന്‍ഡിസിനെതിരായ മൂന്നാം ട്വന്റി 20 യില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗള്‍ ചെയ്യാനായി ഓടി വരുന്നതിനിടെ ചാഹറിന്റെ കാലിന് വേദന അനുഭവപ്പെട്ടു. ബൗള്‍ ചെയ്യുന്നത് നിര്‍ത്തി. പേശിവലിവിനെത്തുടര്ന്നാണ് താരം ബൗളിങ് പാതിവഴിയില്‍ ഉപേക്ഷിച്ചത്. പിന്നീട് മെഡിക്കല്‍ സംഘത്തിനൊപ്പം ഗ്രൗണ്ട് വിട്ടു.
വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ചാഹറിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. ഇതോടെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയും ചാഹറിന് നഷ്ടമായി. പരിക്ക് തുടരുകയാണെങ്കില്‍ താരത്തിന് ഐ.പി.എല്ലും നഷ്ടമാകും.
ഇത്തവണ 14 കോടി രൂപ മുടക്കിയാണ് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. ചാഹറിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാണ് ചെന്നൈയ്ക്ക് സമ്മാനിക്കുക. നിലവില്‍ വിശ്രമത്തിലാണ് ചാഹര്‍.
Content Highlights: Signed by Chennai Super Kings for Rs 14 crore, Deepak Chahar could be ruled out of IPL 2022 Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..