'ഏറ്റവും അര്‍പ്പണബോധമുള്ള യുവതാരം': ശുഭ്മാന്‍ ഗില്ലിന് ദ്രാവിഡിന്റെ പ്രശംസ


ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 351 റണ്‍സാണ് ശുഭ്മാന്‍ നേടിയത്‌

മുംബൈ: ഇംഗ്ലണ്ടിനെതിരായ അണ്ടര്‍-19 ഏകദിന പരമ്പരയില്‍ എല്ലാവരുടെയും കണ്ണിലുടക്കിയ താരമാണ് ശുഭ്മാന്‍ ഗില്‍. ആദ്യ രണ്ടു മത്സരങ്ങളിലും 29, 24 എന്നീ സ്‌കോറിന് പുറത്തായ പതിനേഴുകാരന്‍ ഫോമിലേക്കെത്തിയത് മൂന്നും നാലും ഏകദിനങ്ങളിലായിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വെല്ലുവിളി ഏറ്റെടുത്ത ശുഭ്മാന്‍ മൂന്നാം ഏകദിനത്തില്‍ 138 റണ്‍സും നാലാം ഏകദിനത്തില്‍ 160 റണ്‍സും നേടി ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമായി.

പരമ്പരയില്‍ 351 റണ്‍സെടുത്ത ശുഭ്മാന്‍ പരമ്പരയിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാവുകയും ചെയ്തു. അതും 117 ശരാശരിയില്‍. പഞ്ചാബുകാരനായ ശുഭ്മാന്റെ പ്രകടനത്തെ പരിശീലന്‍ രാഹുല്‍ ദ്രാവിഡ് പ്രശംസിക്കാനും മറന്നില്ല. ''ശുഭ്മാന്‍ ഒരു മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും പിന്നീട് സെഞ്ചുറികളുമായി തിരിച്ചുവന്നത് പ്രശംസനീയമാണ്. വലിയ സ്‌കോര്‍ കണ്ടെത്താനുള്ള അവന്റെ വിശപ്പ് തന്നെയാണ് അവനെ വ്യത്യസ്തനാക്കുന്നത്''-ദ്രാവിഡ് പറഞ്ഞു.

ക്രീസില്‍ എത്ര നേരം നിന്നും വലിയ സ്‌കോര്‍ കണ്ടെത്താനുള്ള ശുഭ്മാന്റെ അത്യാഗ്രഹം പണ്ടേ പ്രശസ്തമാണ്. 14ാം വയസ്സില്‍ അന്തര്‍ ജില്ലാ ടൂര്‍ണമെന്റില്‍ 351 റണ്‍സ് നേടി ശുഭ്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് ഓപ്പണിങ് വിക്കറ്റില്‍ നിര്‍മല്‍ സിങ്ങുമായി ചേര്‍ന്ന് 587 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ശുഭ്മാന്‍ പടുത്തുയര്‍ത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂനിയര്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരമാണ് ശുഭ്മാന്‍. 2013 അണ്ടര്‍-16 വിജയ് മര്‍ച്ചന്റ് ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ ശുഭ്മാന്‍ സെഞ്ചുറി നേടിയെങ്കിലും പഞ്ചാബിന് കിരീടം നേടാനായില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ശുഭ്മാന്റെ സെഞ്ചുറിക്കരുത്തില്‍ പഞ്ചാബ് കിരീടം നേടി. അന്ന് ഏഴു മത്സരങ്ങളില്‍ നിന്ന് 92.54 ശരാശരിയില്‍ 1018 റണ്‍സാണ് ശുഭ്മാന്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented