ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കൈത്തണ്ടയ്ക്ക് പന്ത് കൊണ്ട ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയനാക്കി. 

മൂന്നാം ദിനം ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ അശ്വിന്റെ ഓവറില്‍ ഇംഗ്ലണ്ട് താരം ഡാനിയല്‍ ലോറന്‍സ് സ്വീപ് ചെയ്ത പന്ത് ഗില്ലിന്റെ ഇടത് കൈത്തണ്ടയിലിടിക്കുകയായിരുന്നു.

ഇതോടെ പരിക്കിന്റെ പേടിയെ തുടര്‍ന്ന് ഗില്ലിനെ ചൊവ്വാഴ്ച സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ച് വരികയാണെന്നും ഗില്‍ ചൊവ്വാഴ്ച ഫീല്‍ഡിങ്ങിന് ഇറങ്ങില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlights: Shubman Gill taken for precautionary scans after taking blow to left forearm