Photo: www.twitter.com
ചെന്നൈ: ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഗില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി ഇതിഹാസതാരമാണെന്ന് ഹോഗ് വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരായ മികച്ച ഫോമിന്റെ അടിസ്ഥാനത്തിലാണ് ഹോഗിന്റെ ഈ കണ്ടെത്തല്‍.
'ക്രിക്കറ്റ് ഫോര്‍മാറ്റിലെ എല്ലാവിധ ഷോട്ടുകളും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹോഗ്. ഓസ്ട്രേലിയയിലെ താരത്തിന്റെ പ്രകടനം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഓസിസ് ബൗളര്‍മാര്‍ ഷോര്‍ട്ട് ബോളുകള്‍ നിരന്തരമായി താരത്തിനെതിരേ എറിഞ്ഞെങ്കിലും അതിനെ വിദഗ്ധമായി നേരിടാന്‍ ഗില്ലിന് സാധിച്ചു. അദ്ദേഹത്തിന്റെ ഹുക്ക് ഷോട്ടുകള്‍ കാണാന്‍ എന്തൊരു രസമാണ്.'-യൂട്യൂബ് ചാനല്‍ വഴി ഹോഗ് പറഞ്ഞു.
ഒരു ഇതിഹാസ താരമാകാന്‍ വേണ്ട എല്ലാ കരുത്തും മികവും ഗില്ലിനുണ്ടെന്നും അടുത്ത പത്തുവര്‍ഷത്തിനകം താരം ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററാകുമെന്നും ഹോഗ് വ്യക്തമാക്കി.
21 കാരനായ ഗില്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ആറ് ഇന്നിങ്സുകളില്‍ നിന്നായി 259 റണ്‍സാണ് താരം അടിച്ചെടുത്തത്. മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഫോം കണ്ടെത്താന്‍ വിഷമിച്ചപ്പോഴാണ് താരം ഈ ഇന്നിങ്സ് കളിച്ചത് എന്ന് ആലോചിക്കണം. 51.80 ആയിരുന്നു ഓസിസിനെതിരായ താരത്തിന്റെ ആവറേജ്.
Content Highlights: Shubman Gill is going to be a bit of a legend: Brad Hogg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..