Photo: twitter.com/BCCI
ഇന്ദോര്‍: ഇന്ത്യയുടെ പുത്തന്‍ താരോദയമാണ് ശുഭ്മാന്‍ ഗില്‍. സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയുമെല്ലാം നേടിക്കൊണ്ട് ആരാധകരുടെ മനം കീഴടക്കിയ ഗില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയ ഗില്‍ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയും കുറിച്ചു.
ഇന്ദോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 78 പന്തില്‍ നിന്ന് 112 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. രോഹിത്തിനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. ഈ പ്രകടനത്തിന്റെ മികവില്‍ അപൂര്‍വമായ ഒരു റെക്കോഡ് നേടിയിരിക്കുകയാണ് ഗില്‍.
മൂന്ന് മത്സരങ്ങളടങ്ങിയ ഒരു ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന റെക്കോഡാണ് ഗില്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 360 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇതോടെ പാകിസ്താന്റെ ബാബര്‍ അസം കൈവശം വെച്ചിരുന്ന റെക്കോഡിനൊപ്പമെത്താന്‍ ഗില്ലിന് സാധിച്ചു. ബാബര്‍ 2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് 360 റണ്‍സ് അടിച്ചെടുത്തത്.
ഒരു റണ്‍ അധികം നേടിയിരുന്നെങ്കില്‍ ഗില്ലിന് റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാമായിരുന്നു. ഈ പട്ടികയില്‍ രണ്ടാമത് ബംഗ്ലാദേശിന്റെ ഇംറുള്‍ കായെസാണ്. 2018-ല്‍ സിംബാബ്വെയ്ക്കെതിരേ 349 റണ്‍സാണ് താരം അടിച്ചെടുത്തത്. 342 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തുണ്ട്.
Content Highlights: Shubman Gill Equals Babar Azam's World Record,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..