സിറാജിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ശുഭ്മാന്‍ ഗില്‍


Photo: twitter.com/BCCI

ദുബായ്: മുഹമ്മദ് സിറാജിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സ്ഥിരതയോടെ കളിച്ചതിന്റെ ബലത്തില്‍ ഗില്‍ പുതിയ ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ആറാമതെത്തി.

20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഗില്‍ ആറാമതെത്തിയത്. പരമ്പര തുടങ്ങുംമുന്‍പ് ഗില്‍ 26-ാം സ്ഥാനത്തായിരുന്നു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 360 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു ഡബിള്‍ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

2023-ല്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെയ്ക്കുന്ന ഗില്‍ വെറും ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 567 റണ്‍സാണ് അടിച്ചെടുത്തത്. 113.40 ആണ് താരത്തിന്റെ ശരാശരി. ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അതിവേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും ഗില്‍ സ്വന്തമാക്കിയിരുന്നു.

ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡ്യൂസ്സനും ക്വിന്റണ്‍ ഡിക്കോക്കും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ആദ്യ പത്തില്‍ ഗില്ലിനെക്കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങളുമുണ്ട്. വിരാട് കോലി ഏഴാം റാങ്കിലും രോഹിത് ശര്‍മ ഒന്‍പതാം സ്ഥാനത്തുമുണ്ട്.

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം രോഹിത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ കോലിയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒന്നാം റാങ്കിലെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

Content Highlights: shubman gill, odi ranking, icc ranking, icc odi ranking, cricket news, sports news, sports, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented