Photo: PTI
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലെത്തി ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും. ബുധനാഴ്ച പുറത്തുവന്ന പുതിയ റാങ്കിങ്ങില്‍ ഏകദിന ബാറ്റര്‍മാരില്‍ ഗില്‍ മൂന്നാം സ്ഥാനത്തെത്തി. 750 റേറ്റിങ് പോയന്റോടെയാണ് ഗില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. നേപ്പാളിനെതിരേ കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത പ്രകടനമാണ് ഗില്ലിന് നേട്ടമായത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡെര്‍ ദസ്സനുമായി തട്ടിച്ചുനോക്കുമ്പോള്‍ 27 പോയന്റ് മാത്രം പിന്നിലാണ് ഗില്‍.
അതേസമയം പാകിസ്താനെതിരേ പുറത്തെടുത്ത പ്രകടനത്തോടെ റാങ്കിങ്ങില്‍ 12 സ്ഥാനം മെച്ചപ്പെടുത്തിയ ഇഷാന്‍ കിഷന്‍ 24-ാം റാങ്കിലെത്തി. 624 റേറ്റിങ് പോയന്റാണ് കിഷനുള്ളത്.
882 പോയന്റുമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. 695 പോയന്റുള്ള വിരാട് കോലി പത്താം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. കുല്‍ദീപ് യാദവ് 12-ാം സ്ഥാനത്തുണ്ട്.
Content Highlights: Shubman Gill and Ishan Kishan attain career-best ICC ODI Rankings
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..